2014, മേയ് 20, ചൊവ്വാഴ്ച

2014, മേയ് 14, ബുധനാഴ്‌ച

PONNANI

*************************************
**************************************
*************************************
***********************************
***********************************
************************************



2012, ജൂൺ 13, ബുധനാഴ്‌ച

*************ഖാദിരി പരമ്പര *************

=======================================================================
പാറപ്പുറം ശൈഖുന മുതല്‍ റസൂലുല്ലാഹി ]സ]
വരെ എത്തുന്ന സില്‍സില ഖാദിരി 
=============================================
സയ്യിദുനാ മുഹമ്മദ്‌ മുസ്തഫാ [സ]വ,ഹി 11,
ക്രി -633-ജൂണ്‍ 8]
അമീറുല്‍ മുഹ്മിനീന്‍ അലി [റ]വ,ഹി ,40,റമളാന്‍ 19 ഞായര്‍ ]
ശൈഖ് ഹസന്‍ ബസ്വരി [റ]വ,ഹി,111]
ശൈഖ് ഹബീബ്‌ അജമി [റ]വ,ഹി ,120]
ശൈഖ് ദാവൂദ്‌ ത്വാ ഈ [റ]വ,ഹി .162]
ശൈഖ് മഅ'റൂഫുല്‍ ഖര്‍ ഹി [റ]വ,ഹി ,200]
ശൈഖ് സിര്‍ റു സ്സുഖ്തി [റ]വ ,ഹി ,250]
ശൈഖ്‌ ജുനൈദുല്‍ ബഗ് ദാദി[റ]വ ,ഹി ,297]
ശൈഖ് അബ്ദുല്ലാഹി ശിബ് ലി [റ]വ,ഹി ,334]
ശൈഖ് അബ്ദുല്‍ അസീസ്‌ തമീമി [റ]വ,ഹി ,336]
ശൈഖ് അബുല്‍ ഹഫ് ള് അബ്ദുല്‍ വാഹിദ്‌ ബ്നു 
അബ്ദുല്‍ അസീസ്‌ [റ]വ,ഹി,435]
അബുല്‍ ഫറഹ് യുസഫ്‌ തര്‍തൂസി [റ]വ,ഹി ,447]
അബുല്‍ ഹസന്‍ അലിയ്യുല്‍ ഹംഗാരി [റ]വ,ഹി,486]
അബൂസഈദ് അബുല്‍ ഖൈറ്‌ ബിന്‍ മുബാറക്‌ മഖ് സൂമി 
[റ]വ,ഹി ,513]
ഖൗസുല്‍ അഅ'ളം ശൈഖ് മുഹിയെദ്ധീന്‍ 
അബ്ദുല്‍ ഖാദിര്‍ ജീലാനി[റ]വ.ഹി.561]
സയ്യിദ്‌ അബ്ദുല്‍ റസാഖ്‌ [റ]വ,ഹി,595]
സയ്യിദ്‌ അബുന്നസ്വ് റ്‌ [റ]വ,ഹി,618]
സയ്യിദ്‌ അബൂ സ്വാലിഹ് [റ]വ,ഹി,691]
ശൈഖ് അഹ്മദ്‌ ഷാ ഖാദിരി [റ]വ,ഹി,725]
സയ്യിദ്‌ മുഹമ്മദ്‌ ഷാ ഖാദിരി [റ]വ,ഹി,755]
സയ്യിദ്‌ നസീറുദ്ധീന്‍ [റ]വ,ഹി,799]
സയ്യിദ്‌ നൂറുദ്ധീന്‍ [റ]വ,ഹി,851]
സയ്യിദ്‌ ഷാഹ് ഇനായത്തുല്ലാഹ് [റ]വ,ഹി,894]
സയ്യിദ്‌ ശുജാഅ' [റ]വ,ഹി 952]
ഹാജി ഇസ്ഹാഖ് ചിശ്തി ഖാദിരി [റ]വ,ഹി 953]
ഹാജി മുഹമ്മദ്‌ ചിശ്തി ഖാദിരി [റ]വ ,ഹി ,972]
ഖാജാ ജുനൈദുസ്സാനി [റ]വ ,ഹി ,985]
ഖാജാ ഹിദായത്തുല്ലാഹ് അയ്‌ നി [റ]വ ,ഹി ,1018]
സയ്യിദ്‌ കമാലുദ്ദീന്‍ ബുഖാരി [റ]വ .ഹി ,1052]
സയ്യിദ്‌ ജമാലുദ്ധീന്‍ ചിശ്തി ഖാദിരി [റ]വ ,ഹി ,1162]
സയ്യിദ്‌ മുഹമ്മദ്‌ ഷാഹ് മീര്‍ ചിശ്തി ഖാദിരി [റ]വ ,ഹി ,1186]
സയ്യിദ്‌ കമാലുദ്ദീന്‍ [റ]വ ,ഹി ,1224]
ഖാജാ അലാഉദ്ധീന്‍ ചിശ്തി ഖാദിരി [റ]വ .ഹി .1251]
ഖാജാ സയ്യിദ്‌ ബുര്‍ ഹാനുദ്ധീന്‍ [റ]വ .ഹി .1290]
സയ്യിദ്‌ സുല്‍ത്താന്‍ മഹ്മൂദുല്ലാഹ് ഷാഹ് [റ]വ ,ഹി ,1311]
ശൈഖ് കമാലുല്ലാ ഷാഹ് [റ]വ ,ഹി .1359-റ,ആഖിര്‍ 29 വ്യാഴം]
ഹസ്രത്ത്‌ ഖൗസ് അലിഷാഹ് ഗൗസി[റ]വ,ഹി,1373,ശവ്വാല്‍ 4]
നൂറുല്‍ മശാഇഖ് സയ്യിദ്‌ അഹ്മദ്‌ മുഹിയുദ്ധീന്‍ 
നൂരിഷാഹ് ജീലാനി[റ]വ,ഹി,1411,റ,ആഖിര്‍ 14]
ഹസ്രത്ത്‌ ശൈഖ് ഇബ്രാഹിം ഖലീലുല്ലാ ഷാഹ് നൂരി [റ]
[വ ,ഹി ,1424,ജ ,അവ്വല്‍ 11]
========================================
പാറപ്പുറം ശൈഖുന സ്മരണിക പതിപ്പ് ഇവിടെ 
പൂര്‍ത്തിയാകുന്നു ,,
========================================

********ചിശ്തി പരമ്പര ***********

================================================================
പാറപ്പുറം ശൈഖുനമുതല്‍ റസൂലുല്ലാഹി[സ]
വരെ എത്തുന്ന സില്‍സില 
===========================================
സയ്യിദുനാ മുഹമ്മദ്‌ മുസ്തഫാ[സ]വ,ഹി,11
ക്രി-633-ജൂണ്‍ -8]
അമീറുല്‍ മുഹ്മിനീന്‍ അലി [റ][വ-ഹി,40]റമളാന്‍ [19,ഞായര്‍ ]
ഹസ്രത്ത് ഹസന്‍ ബസ്വരി [റ][വ,ഹി.111]
ഖാജാ അബ്ദുല്‍ വാഹിദ്‌ [റ][വ,ഹി,177]
ഹസ്രത്ത്‌ ഫുളെയില്‍ ബ്നു ഇയാള് [റ]വ,ഹി,187]
ഇബ്രാഹിംബ്നു അദ്ഹം [റ]വ,ഹി,261]
സയ്യിദ്‌ സദീദുദ്ധീന്‍ ഹുദൈമ [റ]വ,ഹി,277]
ഖാജാ മുഈനുദ്ധീന്‍ അബു ബൈറല്‍ ബസ്വരി[റ][വ,ഹി,297]
ഖാജാ മുംശാദു അല്‍വി ദൈനൂരി [റ]വ,ഹി,298]
ഖാജാ ഖാനെ ഇബ്രാഹിം ഇസ്ഹാഖ്[റ]വ,ഹി,329]
ഹാജാ ഖുദ് റത്തുദ്ധീന്‍ അബീ അഹ്മദ്‌ ചിശ്തി[റ]വ,ഹി,329]
നസീറുദ്ധീന്‍ അബുയുസുഫ് ചിശ്തി[റ]വ,ഹി.459]
ഖാജാ ഖുതുബുദ്ധീന്‍ മൗദൂദ് ചിശ്തി[റ]വ,ഹി,527]
ഹാജി ശരീഫ്‌ സിന്താനി [റ]വ,ഹി,612]
ഖാജാ ഉസ്മാന്‍ ഹാറൂനി[റ]വ,ഹി,617]
സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാ മുഈനുദ്ധീന്‍ ചിശ്തി 
അജ്മീരി [റ]വ,ഹി,633]
ഖാജാ ഖുതുബുദ്ധീന്‍ ഭക്തിയാര്‍ കാക്കി[റ]വ,ഹി,633]
ഖാജാ ഫരീദുദ്ധീന്‍ ഗഞ്ച് ശകര്‍ [റ]വ,ഹി,664]
ഹസ്രത്ത്‌ നിസാമുദ്ദീന്‍ മെഹ്ബൂബെ ഇലാഹി [റ]വ,ഹി,725]
ഖാജാ നസീറുദ്ധീന്‍ ചിറാഗ് ദഹ് ലവി[റ]വ,ഹി,757]
ഹാജാ ബന്ദേ നവാസ്‌ ഹുസൈനി [റ]വ,ഹി,825]
സയ്യിദ്‌ ജമാലുല്ലാഷാഹ് മഗ് രിബി [റ]വ,ഹി,827]
ഖാജാ കമാലുദ്ദീന്‍ വാഹിദുല്‍ അസ്റാര്‍ ബിയാബാനി[റ]വ,ഹി,867]
സയ്യിദ്‌ ഖാജാമീറാന്‍ജി [റ]വ,ഹി,904]
സയ്യിദ്‌ ഖാജാ ബുര്‍ ഹാനുദ്ധീന്‍ [റ]വ,ഹി,935]
ഹാജി ഇസ്ഹാഖ് ചിശ്തി ഖാദിരി [റ]വ,ഹി,953]
ഹാജി മുഹമ്മദ്‌ ചിശ്തി ഖാദിരി [റ]വ,ഹി,972]
ഖാജാ ജുനൈദുസ്സാനി [റ]വ,ഹി,985]
ഖാജ ഹിദായത്തുല്ലാഹ് അയ്നി [റ]വ.ഹി,1018]
സയ്യിദ്‌ കമാലുദ്ദീന്‍ ബുഖാരി [റ]വ,ഹി, 1052]
സയ്യിദ്‌ ജമാലുദ്ധീന്‍ ചിശ്തി ഖാദിരി [റ] വ ,ഹി ,1162 ]
സയ്യിദ്‌ മുഹമ്മദ്‌ ഷാഹ് മീര്‍ ചിശ്തിഖാദിരി [റ]വ ,ഹി ,1186]
സയ്യിദ്‌ കാമാലുദ്ധീന്‍ [റ]വ .ഹി ,1224]
ഖാജാ അലാഉദ്ധീന്‍ ചിശ്തി ഖാദിരി [റ]വ ,ഹി ,1251]
ഖാജാ സയ്യിദ്‌ ബുര്‍ ഹാനുദ്ധീന്‍ [റ]വ ,ഹി ,1290]
സയ്യിദ്‌ സുല്‍ത്താന്‍ മഹ്മൂദുല്ലാഹ് ഷാഹ് [റ]വ ,ഹി ,1311]
ശൈഖ് കമാലുല്ലാ ഷാഹ് [റ]വ ,ഹി ,1359]
ഹസ്രത്ത്‌ ഖൗസ് അലീഷാഹ് ഗൗസി [റ]വ ,ഹി ,1373]
നൂറുല്‍ മശാഇഖ് സയ്യിദ്‌ അഹ്മദ്‌ മുഹ് യുദ്ധീന്‍ 
നൂരിഷാഹ് ജീലാനി [റ]വ ,ഹി ,1411]
ഹസ്രത്ത്‌ ശൈഖ് ഇബ്രാഹീം ഖലീലുല്ലാഷാഹ് നൂരി [റ]വ,ഹി,
1424,ജ,അവ്വല്‍ 11]
=========================================
http://khaleelullaashanoori.blogspot.com/2012/06/11-633-8.html
================================

2012, ജൂൺ 11, തിങ്കളാഴ്‌ച

പാറപ്പുറം ശൈഖുന ഭാഗം [22]

--------------------------------------------------------------------------------------------------
ശൈഖുനയുടെ ആത്മീയ ഗുരു 
==============================
ശൈഖുനാ നൂറുല്‍മശാഇഖ് ഖന്‍സുല്‍ ഇര്‍ഫാന്‍ ഹസ്രത്ത്‌ സയ്യിദ്‌ 
അഹമ്മദ്‌ മുഹ് യുദ്ധീന്‍ നൂരിഷാഹ് ജീലാനി ചിശ്തിഖാദിരി,
-----------------------------------------------------------------------------
ശൈഖുനയുടെ ഗുരുവര്യന്മാര്‍
------------------------------------------------------------
വലിയുല്ലാഹി എടക്കുളം കമ്മു മുസ്‌ലിയാര്‍ ,മര്‍ഹൂം കുഞ്ഞാലന്‍ 
കുട്ടി മുസ്‌ലിയാര്‍ .കോരങ്ങത്ത് അബുബക്കര്‍ ഹാജി,എന്തീന്‍ 
കുട്ടി മുസ്‌ലിയാര്‍ ,
--------------------------------------------------------------------------
ദലാഇലുല്‍ ഖൈറാത്തിന്റെ ഇജാസിയ്യത്ത്
========================================
ദലാഇലുല്‍ ഖൈറാത്തിന്റെ ഇജാസിയ്യത്ത് ആദ്യം ചെറിയമുണ്ടം 
കുഞ്ഞിപ്പോക്കര്‍ മുസ്ലിയാരില്‍ നിന്നും കക്കിടിപ്പുരറം അബുബക്കര്‍ 
മുസ്ലിയാരില്‍ നിന്നും ശേഷം നൂറുല്‍ മശാഇഖ് സയ്യിദ്‌ നൂരിഷാഹ് 
തങ്ങളില്‍ നിന്നും കരസ്ഥമാക്കിയിട്ടുണ്ട് ,
============================================
പ്രഗല്‍ഭരായ"പീര്‍ഭായികള്‍ "
============================
[ഒന്ന് ]സയ്യിദ്‌ ഉമര്‍ ആമിര്‍ കലീമിഷാഹ് നൂരി മദ്രാസ്‌ [ത്വ,ഉ]
[രണ്ട്]ശൈഖ് ഫൈസിഷാഹ് നൂരി 
[മൂന്ന്]ശൈഖ് സുഹൂരിഷാഹ് നൂരി [റ]
[നാല് ]വലിയുല്ലാഹി സി ,എം ബാപ്പുമുസ്ലിയാര്‍ [റ]
[അഞ്ച്]ശൈഖ് നദ് രീഷാഹ് നൂരി [റ]
[ആറ്‌]യഅഖൂബലീഷാഹ് നൂരി 
സ്ഥല പരിമിധി കാരണം ചുരുക്കുന്നു ,
===========================================
സന്താനങ്ങള്‍ 
========================
ശൈഖുനയുടെ മക്കളും മരുമക്കളും പേരക്കുട്ടികളുമായി ദീനീ 
രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ,
[1]ഹാജി എ,വി,അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ 
[2]ഹാജി അബ്ദുല്‍ റഹിം അല്‍ ഹസനി 
[3]മൗലാന ഹാജി സി,എം കുഞ്ഞിബാവ മുസ്‌ലിയാര്‍ 
[4]മൗലാന എ,വി കെ നൂര്‍ മൗലവി
[5]മൗലാന ടി പി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ 
[6]ഹാജി മുഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ അല്‍ ഹാദി 
[7]മൗലവി കമറുദ്ധീന്‍ മൗലവി 
[8]ഹാജി സൈദലവി ഹസനി ബാഖവി ,ബ്രൈമി.
[9]ഹാജി മുഹമ്മദ്‌ സ്വാലിഹ് മുഹ് യദ്ധീനി നിസാമി 
[10]ഹാജി മുഹമ്മദ്‌ മുസ്ലിഹ് ബാഖവി 
[11]മൗലാന എന്‍ ,സുലൈമാന്‍ ബാഖവി നിസാമി 
[12]മൗലവി അബ്ദുല്‍ റഹ്മാന്‍ ഫൈസി 
[13]മൗലവി ഉസ്മാന്‍ ബാഖവി 
[14]മൗലവി അബ്ദുല്‍ റഫീഖ്‌ ഖാലിദി 
[15]ഹാജി നിസാമുദ്ദീന്‍ ഖലീലി 
തുടങ്ങി ഒരു പണ്ഡിത സമ്പത്ത് തന്നെയാണ് ശൈഖുനയുടെ 
കുടുംബം ,ഇവര്‍ ഒത്തുകൂടിയാല്‍ ഒരു പണ്ഡിത സഭയായി 
മാറും ശൈഖുനയുടെ വീട് ,
==========================================
പ്രധാന ശിഷ്യന്മാര്‍ 
=============================
[1]മൗലാന കൂട്ടായി ഖാസി അബ്ദുള്ളകുട്ടി മൗലവി അല്‍മഖ് ദൂമി 
                  [അമീര്‍ സില്‍സില നൂരിയ്യ ദക്ഷിണ മേഖല ]
[2]മൗലാന സി,എം,കുഞ്ഞിബാവ മുസ്‌ലിയാര്‍ 
     [നാഇബ് അമീര്‍ സില്‍സില നൂരിയ്യ ദക്ഷിണമേഖല]
[3]ഖലീഫ എ,വി,അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഖലീലി 
[4]ഖലീഫ അബ്ദുല്‍ റഹിം അല്‍ ഹസനി ഖലീലി [പാറപ്പുറം]
[5]ഖലീഫ സയ്യിദ്‌ അഹ്മദ്‌ ഫഖ്‌ റുല്‍ വുജൂദ്‌ തങ്ങള്‍ ഖലീലി 
[6]ഖലീഫ സയ്യിദ്‌ അബ്ദുള്ള കോയ തങ്ങള്‍ [പാറക്കല്ല് ]
[7]മൗലാന മൊയ്തീന്‍ മുസ്‌ലിയാര്‍ മുതൂര്‍ 
[8]മൗലാന മുഹമ്മദ്‌ മുസ്‌ലിയാര്‍ [നരിപ്പറമ്പ് ]
[9]മര്‍ഹൂം കുഞ്ഞഹമ്മദ്‌ മുസ്ലിയാര്‍ ഖലീലി അമ്മിനിക്കാട് 
[10]മൗലാന ഹസ്സന്‍ മുസ്‌ലിയാര്‍ ഖലീലി [വെള്ളാഞ്ചേരി ]
[11]ഖലീഫ എ.വി കെ,നൂര്‍ മൗലവി ഖലീലി [പോത്തനൂര്‍ ]
[12]ഖലീഫ ടി,പി,അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഖലീലി നൂരി 
                         [നൂരിയാബാദ്‌ ] 
[13]ഖലീഫ അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍ [പുതുപൊന്നാനി]
[14]ഖലീഫ എന്‍ ,സുലൈമാന്‍ ബാഖവി ഖലീലി നൂരി
                      [പൊന്നാനി]
[15]ഖലീഫ സക്കീര്‍ ഹുസൈന്‍ ഖലീലി ബാഖവി ഹസനി 
                   [ഈരാറ്റുപേട്ട]
[16]ഖലീഫ അലി ഹാജി ഖലീലി [പയ്യനങ്ങാടി]
[17]ഖലീഫ അബുബക്കര്‍ മുസ്‌ലിയാര്‍ [ഒമാന്‍ ]
[18]ഖലീഫ സി,കെ,മുഹമ്മദ്‌ നൂരി ഖലീലി [കൂട്ടായി]
[19]ഖലീഫ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഖലീലി [ മദിരശ്ശേരി ]
[20]ഖലീഫ അലിക്കുട്ടിഹാജി ഖലീലി [ബ്രൈമി]
[21]ഖലീഫ പി,വി.കെ.മൗലവി ഖലീലി 
[22]ഖലീഫ മര്‍ഹൂം അബുട്ടിഹാജി ഖലീലി [വടക്കേകാട്]
[23]ഖലീഫ മുഹമ്മദ്‌ നൂരി ഖലീലി [ചാവക്കാട്‌ ]
[24]ഖലീഫ അബ്ദുള്ള കുട്ടി നൂരി ഖലീലി [കടലുണ്ടി ]
[25]ഖലീഫ ഹംസഹാജി ഖലീലി [സൗദി അറേബ്യ ]
[26]ഖലീഫ ശംസുദ്ധീന്‍ മുസ്‌ലിയാര്‍ ഖലീലി [പെരുമ്പാവൂര്‍ ]
[27]ഖലീഫ മുഹമ്മദ്‌ മുസ്‌ലിയാര്‍ ഖലീലി [പെരുമ്പാവൂര്‍ ]
[28]ഖലീഫ മുഹമ്മദ്‌ ഹാജി ഖലീലി [വലിയകുന്ന് ]
[29]ഖലീഫ സാജിദ്‌ ഹുസൈന്‍ ഖലീലി 
[30]ഖലീഫ ശുക്കൂര്‍ ഖലീലി 
[31]ഖലീഫ അഷ്‌റഫ്‌ ഖലീലി 
----------------------------------------------
സന്തത സഹചാരികള്‍ 
=========================
നിഴല്‍ പോലെ പാറപ്പുറം ശൈഖുനയെ പിന്തുടരുകയും ഖിദ്‌ മത്ത്‌ 
ചെയ്യുകയും സുഹ്ബത്തിലിരിക്കുകയും ത'അലീം കരസ്ഥമാക്കുക 
യും ചെയ്തവര്‍ ഒരുപാട് പേരുണ്ട്,അവരില്‍ പ്രധാനികളാണ് ശൈ
ഖുനയുടെ മരുമകന്‍ മൗലാനാ ടി.പി.അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ ,
പയ്യനങ്ങാടി അലിഹാജി ,അബുഹാജി ,ഫിറോസ്‌ ഭായി ,തുടങ്ങി 
യവര്‍ ,കേരളത്തില്‍ തന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തില്‍ 
മരുമകനായ ടി,പി,അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തര്‍ബ്ബിയ്യത്ത് ക്യാ 
മ്പിന് .മറ്റ് ഉര്‍സുകള്‍ തഅലീമിന്റെ സദസ്സ് .ചില്ല തുടങ്ങിയവ സം 
ഘടിപ്പിക്കുമ്പോഴെല്ലാം അദ്ദേഹം പാറപ്പുറം ശൈഖുനയുടെ നിഴ
ല്‍ പോലെ കൂടെ ഉണ്ടാകുമായിരുന്നു,
അദ്ദേഹത്തിന്റെ ത'അലീമാത്തും ദുആകളും എപ്പോഴും പാറപ്പുറം 
ശൈഖുനയെ ഓര്‍മിപ്പിക്കുന്നവയാണ് ,ശേഷം പാറപ്പുറം ശൈഖു
നയോട് ശൈഖുന സയ്യിദ്‌ ആരിഫുദ്ധീന്‍ ജീലാനി അദ്ദേഹത്തെ 
ഹൈദരാബാദിലേക്ക് ആവശ്യപ്പെട്ടപ്പോള്‍ സമ്മതം നല്‍കി 
ഹൈദരാബാദിലേക്കയച്ചു,പിന്നീട് പലപ്പോഴും ശൈഖുന അദ്ദേ
ഹത്തെ വിളിക്കാനുള്ള ആഗ്രഹം പറയാറുണ്ടെങ്കിലും ശൈഖുനാ 
തങ്ങള്‍ വിളിച്ചത് കാരണം മടക്കി വിളിച്ചില്ല,
അതുപോലെ അലിഹാജിയും അബുഹാജിയും ശൈഖുനയുടെ 
നിഴല്‍ പോലെ പിന്തുടര്‍ന്നിരുന്നവരാണ് ,ശൈഖുനാ ആവശ്യ 
പ്പെടാതെതന്നെ ഓരോ ഖിദ്‌ മത്തുകള്‍ ചെയ്യാന്‍ അവര്‍ക്ക്‌ കഴി 
യുമായിരുന്നു ,തഅ*ലീമാത്തുമായി ബന്ധപ്പെട്ട് അറബ്‌ നാട്ടില്‍ 
പോയപ്പോള്‍ വരെ അലിഹാജിയും കൂടെ ഉണ്ടായിരുന്നു,അതുപോ
ലെ അസുഖമുണ്ടായപ്പോള്‍ ഏറെ ഖിദ്‌ മത്ത്‌ ചെയ്ത ആളുകളാണ് 
ഫിറോസ്‌ ഭായിയും മുജീബ്‌ ഭായിയും .
ഒരിക്കല്‍ ശൈഖുന പറയുകയുണ്ടായി ,എനിക്ക് അനന്തര സ്വത്തു 
ണ്ടെങ്കില്‍ മക്കളെപോലെ അവരുംഅവകാശിയാകുന്നത്രക്ക്‌ ഖിദ്‌ 
മത്ത്‌ ചെയ്തിട്ടുണ്ട് എന്ന് .ഇതുപോലെ തുല്യതയില്ലാത്ത സേവന
ങ്ങള്‍ ചെയ്തവര്‍ ഇനിയുമുണ്ട് ,പക്ഷെ സ്ഥപരിമിതി കാരണം ചുരു 
ക്കുന്നു,മര്‍ഹൂം സൈദലവിഹാജി,മര്‍ഹൂം മായുഹാജി,മര്‍ഹൂം അ
ബ്ദുറഹ്മാന്‍ ഹാജി,മര്‍ഹൂം ഉസ്മാന്‍ ഹാജി ,മര്‍ഹൂം തലക്കടത്തൂര്‍ 
അബുഹാജി ,തുടങ്ങിയവരും അവരില്‍ ചിലരാണ് ,അവരെയും 
നമ്മേയും അള്ളാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ ,,
ആമീന്‍ 
--------------------------------------------------------------------

----------------------------------------------------------------

പാറപ്പുറം ശൈഖുന ഭാഗം [21]

=======================================================================
വഫാത്ത്[വെള്ളിയാഴ്ച]
-----------------------------------------
രാവിലെതന്നെ മുരീദന്മാരുംമറ്റും ശൈഖുനയെ കാണാന്‍വന്നുകൊ
ണ്ടിരുന്നു,അവര്‍ക്ക്‌ ത'അലീമും മറ്റും നല്‍കി പിരിഞ്ഞുപോയതിനു 
ശേഷം"എനിക്ക്ഒന്ന് എണ്ണതേച്ച് കുളിക്കണമെന്ന്"ശൈഖുന ആ
വശ്യപ്പെട്ടു,വെള്ളം ചൂടാക്കി മക്കള്‍ തന്നെ കുളിപ്പിച്ചു,കുളിപ്പിക്കുന്ന
തിനിടയില്‍ ശൈഖുന പറഞ്ഞു"ഇന്ന് വെള്ളിയാഴ്ച ഇനി അടുത്ത 
വെള്ളിയാഴ്ച ഇങ്ങനെ കുളിക്കാം അല്ലെങ്കില്‍ അതിനുമുമ്പ്‌ മരിച്ചാ
ല്‍ അന്ന് കുളിപ്പിക്കുമല്ലോ "[കുളി കഴിഞ്ഞ് ഏതാനും മണിക്കൂറുക
ള്‍ക്ക് ശേഷമായിരുന്നു ശൈഖുനയുടെ വഫാത്ത് ]
വൈകുന്നേരം മൂത്തമകന്‍ അബ്ദുള്‍റഹ്മാന്‍ മുസ്‌ലിയാര്‍ പയ്യന
ങ്ങാടി ഹല്‍ഖക്ക് പോവാന്‍ സമ്മതം ചോദിച്ചു,ശൈഖുനപറഞ്ഞു, 
"ഇന്ന് തന്നെ തിരിച്ച് വരണം ,രാത്രി വൈകിയാല്‍ ബസ്‌ കിട്ടില്ല,
അതുകൊണ്ട് കാറെടുത്ത് പൊയ്ക്കോളൂ"
[സാധാരണ രാത്രി പയ്യനങ്ങാടിയില്‍ താമസിക്കാനാണ് പറയുക]
"അത് വേണ്ട ഉപ്പാ കാറിന് വീട്ടില്‍ വല്ല ആവശ്യവും വരും ഞാന്‍ 
ബസ്സില്‍ പോകാം "എന്ന് മകന്‍ അബ്ദുല്‍ റഹ്മാന്‍ ഉസ്താദ്‌ മറുപടി 
യും പറഞ്ഞു,ശൈഖുന ബസ്സില്‍ പോവാന്‍ സമ്മതം കൊടുത്ത് അ 
ദ്ദേഹം ഹല്‍ഖക്ക് പോയി ,മഗ് രിബ് നിസ്കാരശേഷം ഇശാമഗ് രി
ബിന് ഇടയിലുള്ള പതിവ്‌ ഔറാദുകള്‍ ചൊല്ലിക്കൊണ്ടിരിരുന്നു,
ഇശാ നിസ്കരിച്ച ശേഷം രണ്ട്മൂന്നു മുരീദന്മാര്‍ വന്നു വീട്ടില്‍ ഭക്ഷ 
ണം കൂടുതല്‍ കരുതാത്തത് കൊണ്ട് ഹോട്ടലില്‍ നിന്ന് കൊണ്ട് വ 
ന്നു ഭക്ഷണം നല്‍കിയ ശേഷം കുറച്ച് സമയം ത'അലീം നല്‍കി
[തിരൂര്‍ മൗലാന അലിയും സുഹൃത്തുമാണ് ]കൊണ്ടിരുന്നു,
ശൈഖുനയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി ദീര്‍ഘസമയം പ
റയിപ്പിക്കാതെ അവര്‍ സലാം പറഞ്ഞു പിരിഞ്ഞു ,
ഇളയമകന്‍ അബ്ദുല്‍ റഹിം ഹസനി മാണൂരില്‍ പെങ്ങളുടെ വീട്ടി
ല്‍ പോയതായിരുന്നു,വൈകിയപ്പോള്‍ കുറച്ച്കാത്തിരുന്നു ഫോ 
ണ്‍ വിളിച്ചു അദ്ദേഹത്തോട് വരാന്‍ പറഞ്ഞു ,ശൈഖുന ഉറങ്ങാന്‍ 
വേണ്ടി മിസ്‌ വാക് ചെയ്തു കിടന്നു ,
അല്‍പ സമയത്തിനു ശേഷം എഴുന്നേറ്റിരുന്നു,ഉടനെ ശൈഖുനയു
ടെ ഭാര്യ അടുത്തെത്തി കാര്യമന്വേഷിച്ചു,ശ്വാസത്തിന് ഒരു പ്രയാ 
സം,അത് മാറിക്കോളും ശൈഖുനമറുപടി പറഞ്ഞു വീണ്ടും കിടന്നു,
വീണ്ടും എണീറ്റിരുന്നു,വീണ്ടും കാര്യമന്വേഷിച്ചപ്പോള്‍ "പേടിക്ക
ണ്ട ഇങ്ങനെ തന്നെയാണ് തുടക്കം "എന്ന് പറഞ്ഞെങ്കിലും കേട്ട 
വര്‍ക്ക്‌ കാര്യം മനസ്സിലായില്ല,ഏറെ താമസിയാതെ ഇളയ മകന്‍ 
എത്തി,അപ്പോള്‍ ശൈഖുന കട്ടിലില്‍ ഇരിക്കുകയാണ് .
അടുത്ത് ശൈഖുനയുടെ പെണ്‍മക്കളും ഭാര്യയുമുണ്ട്.ശരീരം ശരി
ക്ക് വിയര്‍ക്കുന്നുണ്ട് ,
അബ്ദുല്‍ റഹിം ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഒരുങ്ങി ശൈ
ഖുന സമ്മതിച്ചില്ല.[സാധാരണ രാത്രിയില്‍ ഗ്യാസിന്റെ നെഞ്ച് വേ
ദന വരാറുണ്ട് ,കുറച്ച് കഴിഞ്ഞാല്‍ സ്വയം അത് സുഖപ്പെടുകയും 
ചെയ്യാറുണ്ട് ,അതുപോലെയവും എന്നാണ് എല്ലാവരും ധരിച്ചത്‌ ]
ഏതാനും സമയം അങ്ങിനെ ഇരുന്നതിന് ശേഷം അബ്ദുല്‍ റഹിം 
ഹസനിയെ അടുത്ത് വിളിച്ച് നെറ്റിയില്‍ ചുംബിച്ചശേഷം സംസം
വെള്ളം ആവശ്യപ്പെട്ടു,
സംസം വെള്ളം വാങ്ങികുടിച്ചു.ഉമ്മയെ കട്ടിലില്‍ ഇരുത്തി ശൈ
ഖുനയുടെ ശിരസ്സ് ഉമ്മയുടെ മടിയില്‍ വെച്ചുകൊടുക്കാന്‍ പറഞ്ഞു 
ഉമ്മയുടെ മടിയില്‍ ശിരസ്സ് വെച്ച് കൊടുത്ത ശേഷം ഖിബ് ലയു
ടെ ഭാഗത്തേക്ക്‌ ചെരിച്ച് കിടത്താന്‍ പറഞ്ഞു ,പറഞ്ഞതുപോലെ 
ഖിബ് ലയുടെ ഭാഗത്തേക്ക്‌ ചെരിച്ചുകിടത്തി[കാര്യം മനസ്സിലാകാ 
തെ ശൈഖുന പറയുന്ന കാര്യം ഒരു യന്ത്രത്തെ പോലെ ചെയ്യുന്നു
എന്നുമാത്രം 
[ശൈഖുന ഇങ്ങനെ കാര്യങ്ങള്‍ പറഞ്ഞു ചെയ്യിപ്പിക്കുന്നത് കാര
ണം രംഗം അത്രസീരിയസ്സായി അപ്പോഴും ആര്‍ക്കും തോന്നിയില്ല]
ഉമ്മയുടെ മടിയില്‍ തല വെച്ച് കിടക്കുന്ന ശൈഖുന കണ്ണടച്ചിരി 
ക്കുന്നുവെങ്കിലും അന്‍ഫാസിന്റെ ദിക് റായ'അള്ളാഹു അള്ളാ'എ
ന്ന് ശ്വാസത്തില്‍ നിന്നും വ്യക്തമായി കേള്‍ക്കാം ,അതിനിടയില്‍ 
ശൈഖുന കണ്ണ് തുറന്ന് എല്ലാവരോടും യാസിന്‍ ഓതാന്‍ ആവശ്യ 
പ്പെട്ടു,വീണ്ടും അന്‍ഫാസിന്റെ ദിക് റിലായി കിടന്നു,എല്ലാവരും 
യാസിന്‍ ഓതി,
യാസിന്‍ ഓതിതീരുന്നതിനിടയില്‍ എപ്പോഴോ അള്ളാഹു അള്ളാ 
എന്ന ദിക് റില്‍ ശ്വാസം നേര്‍ത്തു നേര്‍ത്തു പോയി,എല്ലാവരും ഉ  
റങ്ങി എന്നാണ് ധരിച്ചത്‌ ,പക്ഷെ ഉമ്മയുടെ മടിയില്‍ നിന്ന് ശൈ 
ഖുനയുടെ ശിരസ്സ് മാറ്റുമ്പോള്‍ സ്വാസഗതിയുടെ ഒരു അടയാളവുമി 
ല്ല.എന്തുപറ്റി ഉറങ്ങുകയാണോ എന്തോ ഒന്നും മനസ്സിലാവുന്നില്ല.
ശൈഖുനയുടെ മൂത്ത മരുമകന്‍ കുഞ്ഞിബാവ ഉസ്താദിനേയും ഭാര്യ 
യേയും ഫോണ്‍ വിളിച്ചുവരുത്തി ,
അവര്‍ക്കും വ്യക്തമായി ഒന്നും പറയാന്‍ കഴിയുന്നില്ല.പിന്നെ അടു 
ത്തുള്ള മാനേജര്‍ അബ്ദുല്ലായിക്ക വന്ന് നോക്കിയപ്പോഴാണ് കാര്യ 
ത്തിന്റെ ഗൗരവം മനസ്സിലാവുന്നത് ,ശേഷം അയല്‍വാസി സൈ
തലവി ഹാജി വന്നു നാഡിപിടിച്ചു കരയുന്നതാണ് കണ്ടത് ,ചിശ്
തിഖാദിരി ത്വരീഖത്തിന്റെ ആത്മീയാചാര്യന്‍ തന്റെ റബ്ബിലേക്ക് 
വാസിലായിരിക്കുന്നു 
[ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ ]
============================================
തുടര്‍ ഭാഗം 
http://khaleelullaashanoori.blogspot.com/2012/06/22.html
=======================================================