2011, ഡിസംബർ 31, ശനിയാഴ്‌ച

പ്രവാചക സ്നേഹം അനിവാര്യം [ഹദീസുകള്‍ ]

മുത്തു നബി [സ അ]ഹദീസുകള്‍
------------------------------------
പ്രവാചക സ്നേഹം അനിവാര്യം
===
അനസ് [റ]വില്‍ നിന്നുള്ള നിവേദനം നബി[സ]പറഞ്ഞു ,സ്വന്തം പിതാവി
നേക്കാളും  സന്താനങ്ങളെക്കാളും മറ്റു മനുഷ്യശ്യരേക്കാലുംമറ്റു മനുഷ്യരേക്കാ
ളും എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളിലൊരാളും പരിപൂര്‍ണ മുഹ്മിന്‍ [സത്യ
വിശ്വാസി]ആവുകയില്ല [ബു :മു ]
-----
കാലത്തെ പഴിക്കരുത്
അബു ഹുറൈറ[റ]വില്‍ നിന്നുള്ള നിവേദനം ,നബി [സ]പറഞ്ഞു 
അള്ളാഹു പറയുന്നു ,മനുഷ്യന്‍ എന്നെ ഉപദ്രവിക്കുന്നു,ഞാനിഷ്ട പ്പെടാ 
ത്തതും എന്നോട് യോജിക്കാത്തതും എന്നില്‍ ആരോപിക്കുന്നു .അവന്‍ 
കാലത്തെ പഴിക്കുന്നു ,ഞാനാണ് കാലം ,അതിന്റെ കാര്യങ്ങളെല്ലാം എന്റെ 
കൈയിലാണ് .രാപ്പകലുകളെ മാറ്റിമറിക്കുന്നത്‌ ഞാനാകുന്നു .[ബു:മു ]
--------
കളവു പറയലും വന്‍ പാപം തന്നെയാണ്
അനസ് [റ]വില്‍ നിന്നുള്ള നിവേദനം .നബി [സ]പറഞ്ഞു ,
അല്ലാഹുവിനോട് പങ്കു ചേര്‍ക്കുക ,ഒരു ദേഹത്തെ വധിക്കുക ,മാതാപി താ
ക്കളെ ധിക്കരിക്കുക ,എന്നിവ വന്‍ പാപങ്ങളാകുന്നു,വന്‍ കുറ്റങ്ങളില്‍
ഏറ്റവും വലുത് ഏതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടയോ ?
നബി [സ]പറഞ്ഞു കളവു പറയല്‍ "[ബു:മു ]
--------
കപട വിശ്വാസിയുടെ മൂന്നു ലക്ഷണങ്ങള്‍ ,
അബു ഹുറൈറ [റ]നിന്നുള്ള നിവേദനം .നബി [സ]പറഞ്ഞു ,
"കപട വിശ്വാസിയുടെ പ്രധാന ലക്ഷണങ്ങള്‍ മൂന്നെണ്ണമാണ്‌,
സംസാരിച്ചാല്‍ കള്ളം പറയുക ,വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കുക ,
വിശ്വസിച്ചാല്‍ ചതിക്കുക "[ബു :മു ]
------
മനുഷ്യ സിരകളിലെല്ലാം പിശാച് സഞ്ചരിക്കുന്നു .
അനസ് [റ]വില്‍ നിന്നുള്ള നിവേദനത്തില്‍ നബി [സ]പറഞ്ഞു ,
"മനുഷ്യനില്‍ രക്തം സഞ്ചരിക്കുന്നെടത്തെല്ലാം പിശാചും
സഞ്ചരിക്കുന്നതാണ് "[ബു:മു ]


------
നവജാത ശിശു കരയുന്നത് പിശാചിന്റെ 
സ്പര്‍ശന മേറ്റിട്ടാണ് 
--------
അബു ഹുറൈറ[റ]വില്‍ നിന്നുള്ള നിവേദനം
നബി [സ]പറഞ്ഞു ,പ്രസവ വേളയില്‍ പശാചിന്റെ സ്പര്‍ശന 
മേല്ക്കുകയും അട്ടഹസിച്ചു കരയുകയും ചെയ്യാതെ മാനവ സന്ത
തികളിലൊരു കുട്ടിയും ജനിച്ചിട്ടില്ല ,മര്‍യമും അവളുടെ മകന്‍ ഈ 
സായും ഒഴികെ [ബു :മു ]      
-----------
വുളു ചെയ്‌താല്‍ പാപങ്ങള്‍ കൊഴിഞ്ഞു 
പോകും 
-------
ഉസ്മാന്‍ [റ]വില്‍ നിന്നുള്ള നിവേദനം നബി [സ]പറഞ്ഞു 
"വല്ലവനും വുളു എടുക്കുകയും വുളു വിനെ നന്നാക്കുകയും ചെയ് 
താല്‍ [ചിട്ടകള്‍ പാലിച്ചു കൊണ്ട് ]അവന്റെ ശരീരത്തില്‍ നിന്നും 
നഖത്തിന്റെ താഴെ നിന്നു പോലും പാപങ്ങള്‍ കൊഴിഞ്ഞു പോകു 
ന്നതാണ് .[ബു :മു ]
-------
തുടരും 

2 അഭിപ്രായങ്ങൾ:

  1. ഹെഡ്ഡിങ് കണ്ടാല്‍ എല്ലാം പ്രവാചകസ്നേഹത്തെക്കുറിച്ചു മാത്രമുള്ള ഹദീസുകളാണെന്നു തോന്നും...........എങ്കിലും താങ്ക്സ്.ഇതൊരു നല്ല അമലായി റബ്ബുല്‍ ഇസ്സത്ത് സ്വീകരിക്കുമാറാകട്ടെ..ആമീന്‍ !!!

    മറുപടിഇല്ലാതാക്കൂ
  2. സഹോദരന്‍ മുജീബ്‌ .താങ്കളുടെ അഭിപ്രായം കണ്ടു ,സന്തോഷം .കൂടെ ഒരു കാര്യം ഉണര്ത്തട്ടെ /റസൂലുള്ള [സ ]പറഞ്ഞതും പ്രവര്‍ത്തിച്ചതും കാണിച്ചു തന്നതും എല്ലാം വായിക്കുകയും
    മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുന്നത് തന്നെ അല്ലെ പ്രവാചക സ്നേഹം .എല്ലാം പ്രവാചക സ്നേഹത്തിന്റെ പേരിലായിരിക്കണം എന്ന് മാത്രം ....

    മറുപടിഇല്ലാതാക്കൂ