2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

പാറപ്പുറം ശൈഖുനാ [ഭാഗം] [1]

പാറപ്പുറം ശൈഖുനാ
ഇബ്രാഹീം ഖലീലുല്ലാ ഷാഹ്
നൂരി [ഖ:സി ]
====================================
അല്ലാഹുവിലുള്ള സമ്പൂര്‍ണമായ തവക്കുല്‍ എന്ന മശായിഖ
ന്മാരുടെ ഉന്നതമായ ഗുണം ശൈഖുനാ നൂറുല്‍ മശായിഖ്‌
 നൂരിഷാ [റ]തങ്ങളില്‍ നിന്ന് സ്വായത്ത മാക്കിയ മഹാനവ
ര്‍കള്‍  അതിന്റെ പരിശീലനത്തില്‍ വിജയം വരിച്ചമഹാനാണ്,
 അസ്ബാബുകളിലേക്ക് നോക്കാതെ മുസബ്ബിബായ അല്ലാഹു
വിനെ മാത്രം അവലംബിച്ച് ജീവിച്ച അദ്ദേഹത്തിന് സമ്പത്തി
ന്റെ കൂമ്പാരങ്ങള്‍ തന്നെ അല്ലാഹു അവന്റെ അടിമകളിലൂടെ
 കാല്‍ക്കല്‍ ചൊരിഞ്ഞു കൊടുക്കുകയുണ്ടായി ,,
==========================================
ശൈഖുനാ നൂറുല്‍ മശാഇഖ് നൂരിഷാ [റ]തങ്ങളുടെ കേരളത്തി
ലെ ആദ്യകാല ഖലീഫമാരില്‍ പ്രമുഖ സ്ഥാനത്തുള്ള മഹാനാണ് 
പാറപ്പുറം ശൈഖുനാ എന്ന പേരില്‍ വിഖ്യാതരായ ഇബ്രാഹീം
 ഖലീലുല്ലാഹ്  ശാഹ് നൂരി[റ]സൂഫി മശാഇഖന്മാരുടെ കേന്ദ്രമായ 
പൊന്നാനിയോട് ചേര്‍ന്ന പോത്തനൂര്‍ ഗ്രാമത്തിലാണ് ,ഹിജ്റ,
1353,[1934]ല്‍ സൂഫിയും ആബിദുമായിരുന്ന മുഹിയിദ്ധീന്‍ എന്ന
വരുടെയും  ഫാത്വിമ എന്ന മഹതിയുടെയും പുത്രനായി
മഹാനവര്‍കള്‍ പിറന്നത് ,,

ചെറുപ്രായത്തില്‍ തന്നെ പിതാവ്‌ വഫാത്തായതിനാല്‍ മാതാവി
ന്റെ സംരക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം ദീനിന്റെ പ്രാഥമിക
 പഠനം ആരംഭിച്ചത് ഓത്തുപള്ളിയില്‍ നിന്നാണ്,തുടര്‍ന്ന്.വലി
യ്യുല്ലാഹി എടക്കുളം കമ്മു മുസ് ലിയാരുടെ[ന:മ]ദര്‍സില്‍  ചേര്‍ 
ന്നു ഉപരിപഠനം ആരംഭിച്ചു ,ദീനിന്റെ വിജ്ഞാനശാഖകളിലെ
ല്ലാം അഗാധ ജ്ഞാനം നേടാന്‍ അത്യപാരമായ ത്വലബുണ്ടായി
രുന്നമഹാനവര്‍കള്‍ നേടിയ വിജ്ഞാനങ്ങളുടെ ആത്മ സത്ത 
തേടുന്നതിലും ചെറുപ്രായത്തില്‍ തന്നെ ഔത്സുക്യമുള്ള
യാളായിരുന്നു,

അതുകൊണ്ട് തന്നെ അക്കാലത്ത് കേരളത്തില്‍ അറിയപ്പെട്ട ഉന്നതരായ സൂഫി മശാഇഖന്മാരുടെ സവിധത്തില്‍ ആത്മീയ
 ഉന്നതി പ്രാപിക്കാനാവ ശ്യമായ ഇല്‍മും ഇര്‍ഫാനും തേടി അദ്ദേ
ഹം എത്തുമായിരുന്നു,മര്‍ഹൂം കക്കിടിപ്പുറം അബുബക്കര്‍ മുസ്‌ലി
യാര്‍ [ന;മ],പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്ലിയാര്‍ [ന:മ]കൂരി
യാട് മുഹിയിദ്ധീന്‍ മുസ്ലിയാര്‍[ന:മ]ഞെണ്ടാടി ശൈഖ്[ന:മ]തേ
നു മുസ്‌ലിയാര്‍[ന:മ],മജ്ദൂബായിരുന്ന അബ്ദുറസാഖ്‌ മസ്താന്‍ [ന:മ]തുടങ്ങിയ മഹാന്മാരുമായി അദ്ദേഹത്തിന് ബന്ധ മുണ്ടായിരുന്നു ,,

എന്നാല്‍ ഒരു മുറബ്ബിയായ ശൈഖിനെയും ആ ശൈഖിന്  കീഴി
ലുള്ള തര്‍ബ്ബിയ്യത്തിനും ആശവെച്ചുള്ള മഹാനവര്‍കളുടെ ഈ സ
ത്യാന്വേഷണ സഞ്ചാരം യഥാര്‍ത്ത ലക്ഷ്യം കണ്ടത് നൂറുല്‍ മശാ
ഇഖ് നൂരിഷാ[റ]തങ്ങളുമായി ബന്ധം സ്ഥാപിച്ചതിനുശേഷമാണ് 

1951 ലെ ആദ്യ സന്ദര്‍ശനത്തിന് ശേഷം കേരളത്തില്‍ സജീവ സാന്നിദ്ധ്യമായി മാറിയ നൂറുല്‍ മശാഇഖ് നൂരിഷാ[റ]തങ്ങളുടെ ശിഷ്യനായി ബൈഅത്ത് ചെയ്യാന്‍ ആദ്യ കാലത്തുതന്നെ മഹാന
വര്‍കള്‍ക്ക്‌ സാധിച്ചിരുന്നു-തുടര്‍ന്ന് ഹൈദരാബാദിലെ നൂരിമസ്
ക്കനില്‍ ശൈഖുനായുടെ സഹവാസത്തിലും തര്‍ബ്ബിയ്യത്തിലുമായി
 കഴിഞ്ഞ് ഇല്മും ഇര്‍ഫാനും പകര്‍ന്നെടുത്ത് ചിശ്തി ഖാദിരി ത്വ
രീഖത്തുകളില്‍ ഖിലാഫത്തും ഖിര്‍ക്കയും സ്വീകരിച്ച മഹാനവര്‍ക
ള്‍ കേരളത്തിലെ ആദ്യകാല ഖലീഫമാരില്‍ പ്രഥമഗ
ണനീയ സ്ഥാനത്തുള്ളവരില്‍ പ്രമുഖനാണ് ,,

ശൈഖുനാ നൂറുല്‍ മശാഇഖ് നൂരിഷാ[റ]തങ്ങളുടെ സ്വഭാവ സവി
ശേഷതകളെയും ഇര്‍ശാദാത്തുകളെയും പകര്‍ന്നെടുത്ത് ഉന്നത
രായ മശാഇഖന്മാരായി മാറിയ ശൈഖുനാ സുഹൂരിഷാഹ് നൂരി
[ഖ:സി]ശൈഖ് ഫൈസിശാഹ് നൂരി[ന:മ][ലാല്‍ പേട്ട്]സയ്യിദ്‌
 ആമിര്‍ കലീമിശാഹ് നൂരി[മദ്രാസ്‌]യഴ്കൂബ്‌  അലി ശാഹ് നൂരി [ഹൈദരാബാദ്‌ ]ശൈഖ് നദ് രീശാഹ് നൂരി[ന:മ]തുടങ്ങിയ പ്രമു
ഖരുടെ പീര്‍ഭായി ആയിരുന്ന മഹാനവര്‍കള്‍ ആഗണത്തില്‍
 തന്നെ എണ്ണപ്പെട്ട മഹോന്നത സ്ഥാനമുള്ള ശൈഖായിരുന്നു ,

അതുകൊണ്ട് തന്നെയാണ് മഹാനവര്‍കളുടെ സിദ്ധികളും ആഴ
ത്തിലുള്ള ജ്ഞാന സമ്പത്തും തിരിച്ചറിഞ്ഞ് സ്വന്തം ഉസ്താദാ
യിരുന്ന കമ്മു മുസ് ലിയാര്‍ [ന:മ]ളാഹിരി വിഷയങ്ങളില്‍ തന്റെ 
ശിഷ്യനായ ബഹുമാന പ്പെട്ടവരോട് ബൈഅത്ത് നല്‍കി മുരീദാ
ക്കാന്‍ ആവശ്യപ്പെട്ടത്-എന്നാല്‍ തന്റെ ഉസ്താദിനെ ശൈഖുനാ
 തങ്ങളുടെ കൈക്ക് തന്നെ ബൈഅത്ത് ചെയ്യി 
ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു ,,

അല്ലാഹുവിലുള്ള സമ്പൂര്‍ണ മായ തവക്കുല്‍ എന്ന മശാഇഖന്മാ
രുടെ ഉന്നത മായ ഗുണം ശൈഖുനാ നൂറുല്‍ മശാഇഖ് നൂരിഷാ
[റ]തങ്ങളില്‍ നിന്ന് സ്വായത്തമാക്കിയ മഹാനവര്‍കള്‍ അതിന്റെ പരിശീലനത്തില്‍ വിജയം വരിച്ച മഹാനാണ് ,അസ്ബാബുകളി
ലേക്ക് നോക്കാതെ മുസബ്ബിബായ അല്ലാഹുവിനെ മാത്രം അവലം
ബിച്ച് ജീവിച്ച അദ്ദേഹത്തിന് സമ്പത്തിന്റെ കൂമ്പാരങ്ങള്‍ തന്നെ
 അല്ലാഹു അവന്റെ അടിമകളിലൂടെ കാല്‍ക്ക
ല്‍ ചൊരിഞ്ഞു കൊടുക്കുകയുണ്ടായി ,,

എന്നാല്‍ അതിനോട് ഒരു കേവല ഉപാധി എന്നതിനപ്പുറമുള്ള ഒരു മമതയുമില്ലാതെ ജീവിച്ച മഹാന്‍ അവസാനം അനന്തര
മായി ലഭിച്ച സ്വത്തും സമ്പത്തും വരെ സഹോദരന്മാര്‍ക്ക് വീതി
ച്ചു കൊടുക്കുകയാണ് ചെയ്തത്,വഫാത്തിന് മുമ്പ്‌ ബഹുമാന
പ്പെട്ടവര്‍ മക്കളെയും വിളിച്ച്‌ ഉപദേശിച്ചത് ഇങ്ങിനെയായിരുന്നു
 "ഞാന്‍ എന്റെ ഉപ്പയുടെയും ഉമ്മയുടെയും അനന്തര സ്വത്ത് വാ
ങ്ങിയിട്ടില്ല .അതുകൊണ്ട് നിങ്ങള്‍ക്കും എന്റെ അനന്തര സ്വ
ത്ത് വേണ്ട ,,

എന്റെ മക്കള്‍ക്ക് അനന്തരം കിട്ടേണ്ടത് ഇല്‍മാണ്,അത് ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചിട്ടുണ്ട്,ളാഹിരിയായ ഇല്‍മും ബാത്വിനിയാ
യ ഇല്‍മും നിങ്ങള്‍ക്ക്‌ നല്‍കി,അതാണ്‌ എന്റെ ഭാഗത്തു നിന്ന് 
നിങ്ങള്‍ക്കുള്ള അനന്തര സ്വത്ത്,"

ഇങ്ങിനെ ബഹുമാനപ്പെട്ടവരുടെ വഫാത്തിന് മുമ്പ്‌ തന്നെ തന്റെ ശൈഖായ നൂറുല്‍ മശാഇഖ് നൂരിഷാ[റ]തങ്ങളുടെ ചര്യ പിന്തുട
ര്‍ന്ന് എല്ലാം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്താണ് അല്ലാഹുവിലേക്ക് യാത്രയായത് ,

ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരുള്‍പ്പെടെ ധാരാളം ശിഷ്യന്മാ
രുണ്ടായിരുന്ന  മഹാനവര്‍കള്‍ ആയിരങ്ങളുടെ ഹിദായത്തിന് നിമിത്തമായി വര്‍ത്തിച്ച അത്യുജ്ജ്വലമായ  പ്രകാശ സാന്നിദ്ധ്യ
മായിരുന്നു,ഹിജ്റ[1424]-2003=ജമാദുല്‍ അവ്വല്‍ 11 ന് ബാഹ്യമാ
യ ആ സാന്നിദ്ധ്യത്തെ അല്ലാഹു നമ്മില്‍ നിന്നും ഉയര്‍ത്തി ,
,,,,,,,,,ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍,,,,,,,,,,,,     
  =========================================================================
തുടര്‍ ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക് ചെയ്യാം 
------------------------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ