2012, ജൂൺ 9, ശനിയാഴ്‌ച

പാറപ്പുറം ശൈഖുന ഭാഗം [20]

---------------------------------------------------------------------------------------------------------------
അവസാനത്തെ ഹല്‍ഖാശരീഫില്‍ ഒരു കമ്മറ്റി 
============================================
പാറപ്പുറം ശൈഖുന വഫാത്തായത്‌ വെള്ളിയാഴ്ച രാത്രിയാണ് ,വ്യാ 
ഴാഴ്ചയാണ് പാറപ്പുറം ഹല്‍ഖനടക്കുന്നത് ,വ്യാഴാഴ്ച പതിവിലും നേര
ത്തെ ഹല്‍ഖ തുടങ്ങി,പാറപ്പുറം ശൈഖുന തന്നെയാണ് നേതൃത്വം 
നല്‍കുന്നത് ,വാദസംബന്ധമായ അസുഖമൊഴിച്ചാല്‍ മറ്റ് പുതുതാ
യി അസുഖങ്ങളൊന്നുമില്ല,
ഹല്‍ഖയില്‍ ദീര്‍ഗ്ഗമായ ഒരുപ്രസംഗവും നടത്തി പറഞ്ഞു,ഇനി ന
മുക്ക് ഈ ഖാന്‍ഖാഹിന് ഇതുവരെ നടന്നുവന്നത് പോലെ ദിക് റും
ഹല്‍ഖയും മറ്റുകാര്യങ്ങളും നടക്കണം,അതിന് ഒരു കമ്മിറ്റി രൂപീ
കരിക്കണം,അപ്പോള്‍ സദസ്സിലുണ്ടായിരുന്ന കണ്ടനകം മായുഹാ
ജി ശൈഖുനയോടു ചോദിച്ചു ."എന്തിനാണ് ഒരു കമ്മിറ്റി.ഇതുവരെ 
അങ്ങയുടെ കീഴിലാണല്ലോ എല്ലാകാര്യങ്ങളും നടക്കുന്നത് ഇനിയും  അങ്ങിനെ തുടര്‍ന്നു പോയാല്‍  പോരെ ??
"അത് പറ്റില്ല മായുഹാജീ ഇനി മുതല്‍ ഒരു കമ്മിറ്റി വേണം അത് 
നിങ്ങള്‍ക്ക്‌ അറിയില്ല"അവിടെവെച്ച് തന്നെ കമ്മിറ്റി രൂപീകരിച്ചു,
മായുഹാജിയെ തന്നെ ആദ്യം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി,പിന്നെ 
ശൈഖുനയുടെ പുത്രന്‍ ഖലീഫ അബ്ദുല്‍റഹീംഖലീലി ഫാളില്‍ ഹ 
സനി.ഖലീഫ എ വി കെ നൂര്‍ മൗലവി.ഖലീഫ സി, കെ ഖലീലി 
നൂരി തുടങ്ങി മറ്റ് ഏതാനും പേരെ പങ്കെടുപ്പിച്ചു,പതിറ്റാണ്ടുകള്‍ക്ക്
മുമ്പ്‌ ഉദ്ഘാടനം ചെയ്ത് ഇതുവരെ കമ്മിറ്റി ഇല്ലാതെ ശൈഖുനയു
ടെ കീഴില്‍ പ്രവര്‍ത്തിച്ചു പോന്ന ഖാന്‍ഖാഹിന് പ്രഥമകമ്മിറ്റി രൂ 
പീകരിച്ചു,
കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്താന്‍ ശൈഖുന സമ്മതിച്ചില്ല,ഇവി
ടെ നടക്കുന്ന എല്ലാപരിപാടികളും മുടങ്ങാതെ നടത്താനും ഖാന്‍ 
ഖാഹിന്റെ ഒരു വശത്ത് ബാത്ത്‌റൂമുകള്‍ നിര്‍മ്മിക്കാനും അവരോട്
നിര്‍ദേശിച്ചു ,[പുതുതായി ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലാത്തത് കാ
രണം ഈവാക്കുകള്‍ ശൈഖുനയുടെ വഫാത്തിന്റെസൂജനയാണെ 
ന്ന് ആര്‍ക്കും മനസ്സിലായില്ല ]
സാധാരണ ഹല്‍ഖ അവസാനിക്കുന്ന സമയത്ത്തന്നെ ആളുകള്‍
പിരിഞ്ഞുപോയി,അന്ന് ഭക്ഷണശേഷം ശൈഖുന മുന്‍ഭാഗത്ത് വ 
ന്നിരുന്നു മുറ്റത്തേക്ക്‌ ചൂണ്ടി കുട്ടികളോട് പറഞ്ഞു ,ശൈഖുനാതങ്ങ 
ളുടെ [സയ്യിദ്‌ ആരിഫുദ്ധീന്‍ ജീലാനി]പരിപാടിക്ക്‌ ഈ കാണുന്ന 
കവുങ്ങുകള്‍ എല്ലാം വെട്ടി കളയണം.[അന്ന് മുറ്റത്ത്‌ നിറയെ കവു
ങ്ങുകളുമായിരുന്നു]
ശൈഖുനാതങ്ങളുടെ പരിപാടി ശൈഖുനയുടെ വീട്ടുമുറ്റത്ത്നടത്താ 
റില്ലാത്തത് കൊണ്ട് ആനിര്‍ദേശവും അത്ര കാര്യമാക്കിയില്ല,അന്ന് 
മുതല്‍ നാലാം ദിവസം പാറപ്പുറം ശൈഖുനയുടെ വഫാത്തിന്റെ മൂ 
ന്നാം നാള്‍ [തഅ*സിയത്ത് ]ശൈഖുനാതങ്ങള്‍ വന്നു പ്രസംഗിച്ചു.
സ്ഥല സൗകര്യത്തിന് കവുങ്ങു മുഴുവന്‍ വെട്ടി മാറ്റെണ്ടിയും വന്നു ,
==============================================
മക്കളോട് ഒരു യാത്ര പറച്ചില്‍ 
==============================
വ്യാഴം ഉച്ചതിരിഞ്ഞു പതിവിന് വിപരീതമായി ശൈഖുന പറഞ്ഞു,
"എനിക്ക് എന്റെ കുട്ടികളെ കെട്ടിച്ച വീടുകളില്‍ ഒന്ന് പോവണം "
അങ്ങോട്ടുള്ള റോഡുകള്‍ എല്ലാം വളരെ കേട് വന്ന് കിടക്കുകയാ
ണ്‌ പിന്നീട് പോകാം "എന്ന് മക്കള്‍ പറഞ്ഞുനോക്കിയെങ്കിലും സ 
മ്മതിച്ചില്ല .എല്ലാവരുടെ വീട്ടിലും കാറില്‍ നിന്ന് ഇറങ്ങി കയറുക 
ഉപ്പാക്ക് പ്രയാസമാകും അതുകൊണ്ട് പിന്നീടാകാം വീണ്ടും മക്കള്‍ 
"വേണ്ട എനിക്ക് ഇറങ്ങണമെന്നില്ല അവരുടെ വീട്ടുമുറ്റത്ത് കാര്‍ 
നിര്‍ത്തി അവരെ എന്റെ അടുത്തേക്ക്‌ വിളിച്ചാല്‍ മതി ഞാന്‍ കാറി
ലിരുന്ന് കണ്ടു കൊള്ളാം "
അങ്ങിനെ ശൈഖുനയും മറ്റ്പെണ്‍മക്കളായ മദിരശ്ശേരിയിലെ 
മൗലാന സൈതലവി ബാഖവിയുടെ ഭാര്യ മൈമൂനബീവിയേയും
മാണൂരില്‍ മൗലാന സി,എം,കുഞ്ഞിബാവ മുസ്‌ലിയാരുടെ ഭാര്യ 
ഫാത്തിമ്മയേയും കാറില്‍ നിന്ന് ഇറങ്ങാതെ തന്നെ കണ്ടു യാത്ര 
പറഞ്ഞു പിരിയുമ്പോള്‍ മക്കള്‍ക്ക് സാധാരണ വന്നു പോകുമ്പോഴു
ള്ള യാത്ര പറച്ചിലായി തോന്നി ,
പക്ഷെശൈഖുനഎല്ലാം മനസ്സിലാക്കി അറിഞ്ഞുകൊണ്ടുള്ള യാത്ര 
പറയലായിരുന്നു,മൗലാന മുഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍ അല്‍ഹാദി
യുടെ ഭാര്യ ഉമ്മുകുല്‍സുവിന്റെ വീട്ടിലേക്ക്‌ പോകാന്‍ ശൈഖുന ആ 
വശ്യപ്പെട്ടെങ്കിലും യാത്രാദൂരംകാരണം വേണ്ടെന്നു വെച്ചു,പോത്ത 
നൂരിലെ മൗലാന എ,വി,കെ നൂര്‍ മുസ്‌ലിയാരുടെ ഭാര്യ ഖദീജയെ 
രണ്ടുദിവസം മുമ്പ്‌പോയി കണ്ടിരുന്നത് കാരണം അവിടെ പോയി 
ല്ല,മൗലാന ടി,പി,അബ്ദുള്‍ഖാദര്‍ മുസ്‌ലിയാരുടെ ഭാര്യ മര്‍ഹുമ റു
ഖിയ ഹൈദരാബാദിലായിരുന്നു,
കമറുദ്ധീന്‍ മൗലവിയുടെ ഭാര്യ ആയിശബീവി വീട്ടില്‍തന്നെ ഉണ്ടാ 
യിരുന്നു,അന്ന് ദുബായിലായിരുന്ന പേരക്കുട്ടി സാലിഹ് മുഹയദ്ധീ
നി നിസാമി ഒരുസംഭവം വിവരിക്കുകയുണ്ടായി,വല്ലിപ്പ വഫാത്താ 
വുന്ന അന്ന്എനിക്ക് രാത്രിയിലാണ് ജോലി ഉണ്ടായിരുന്നത്,അത്
കാരണം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം എല്ലാവരും റൂമില്‍ ഉറങ്ങു
കയാണ് അമുസ്ലിമീങ്ങളുമുണ്ട്,
ഏകദേശം വൈകുന്നേരം [യു എ ഇ]അഞ്ച് മണിക്ക് വല്ലിപ്പാക്ക് 
[ശൈഖുന]ഉടന്‍ ഫോണ്‍ ചെയ്യാനുള്ള സൂചനയുള്ള ഒരു സ്വപ്നം 
കണ്ടുകൊണ്ട് ഞാന്‍ ഞെട്ടിഉണര്‍ന്നു,അടുത്ത കട്ടിലില്‍ ഉറങ്ങുക 
യായിരുന്ന കാസര്‍ഗോഡ് സ്വദേശിയെ വിളിച്ചു വല്ലിപ്പാക്ക് ഫോ
ണ്‍ വിളിക്കാന്‍ വേണ്ടി മൊബൈല്‍ ചോദിച്ചു,[അന്ന് എന്റെടുത്ത്
മൊബൈല്‍ ഫോണില്ലായിരുന്നു]ഈ ഉറങ്ങുന്ന സമയത്ത്‌ ആര്‍ 
ക്ക് ഫോണ്‍ ചെയ്യാനാണ് "
സ്വാഭാവികമായി അവന്‍ ചോദിച്ചു,ഞാന്‍ സ്വപ്നത്തില്‍ കണ്ട സം
ഭവം കേട്ടപ്പോള്‍ അവന്‍ മൊബൈല്‍ തന്നു,ഞാന്‍വിളിച്ചു ഒരുപാ
ട് സംസാരിച്ചു,അവസാനംവല്ലിപ്പ [ശൈഖുന] പറഞ്ഞു "എനിക്ക് 
നിന്നെ കാണാന്‍ നല്ല ആഗ്രഹമുണ്ട് ,നിനക്ക് ഒന്ന് വന്നുപോയി
ക്കൂടെ"വന്നിട്ട് ഒരു വര്‍ഷം തികയാത്തത് കൊണ്ട് കമ്പനിലീവ് 
അനുവദിക്കില്ല എന്നറിയിച്ചു ,
ഏതായാലും ആ അവസാന നിമിഷവും ഒരുപാട് സംസാരിക്കാന്‍ 
എനിക്ക് ഭാഗ്യമുണ്ടായി,ഫോണ്‍ വെച്ച് ഏതാനും മണിക്കൂറുകള്‍ ക 
ഴിഞ്ഞു അടുത്ത ഫോണ്‍വന്നു,വല്ലിപ്പ[ശൈഖുന]ഈ ലോകത്തോ
ട് വിട പറഞ്ഞിരിക്കുന്നു വിവരമറിഞ്ഞ് മറ്റുള്ളവരും ആശ്ചര്യപ്പെട്ടു
അതുപോലെ ശൈഖുനയുടെ വഫാത്തിന് തൊട്ടുമുമ്പ്‌ ബാഖിയാ
ത്തിലേക്ക്‌ പോകാന്‍ ശൈഖുനയോട് സമ്മതം പറഞ്ഞിറങ്ങി റോ
ഡിലെത്തിയ മുസ്ലിഹിനെ വീണ്ടും വിളിക്കാന്‍ പറഞ്ഞു,ആ കുട്ടി 
റോഡിലെത്തിയില്ലേ ഇനിയെന്തിനാ വിളിക്കുന്നത് ?
വല്ലിമ്മ ചോദിച്ചപ്പോള്‍ "ഇനി എനിക്ക് എന്റെ പേരക്കുട്ടിയെ കാ 
ണാന്‍ കഴിഞ്ഞില്ലെങ്കിലോ "എന്ന് ശൈഖുന മറുപടി പറഞ്ഞു,മു 
സ്ലിഹ് ബാഖവിയെ വീണ്ടും വിളിച്ച് നെറ്റിയില്‍ ചുംബിച്ചു പറഞ്ഞ
യച്ചു,അത് അവരുടെ അവസാന കാഴ്ചയായിരുന്നു,
=========================================
തുടര്‍ ഭാഗം 
http://khaleelullaashanoori.blogspot.com/2012/06/21.html
--------------------------------------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ