2012, ജൂൺ 11, തിങ്കളാഴ്‌ച

പാറപ്പുറം ശൈഖുന ഭാഗം [21]

=======================================================================
വഫാത്ത്[വെള്ളിയാഴ്ച]
-----------------------------------------
രാവിലെതന്നെ മുരീദന്മാരുംമറ്റും ശൈഖുനയെ കാണാന്‍വന്നുകൊ
ണ്ടിരുന്നു,അവര്‍ക്ക്‌ ത'അലീമും മറ്റും നല്‍കി പിരിഞ്ഞുപോയതിനു 
ശേഷം"എനിക്ക്ഒന്ന് എണ്ണതേച്ച് കുളിക്കണമെന്ന്"ശൈഖുന ആ
വശ്യപ്പെട്ടു,വെള്ളം ചൂടാക്കി മക്കള്‍ തന്നെ കുളിപ്പിച്ചു,കുളിപ്പിക്കുന്ന
തിനിടയില്‍ ശൈഖുന പറഞ്ഞു"ഇന്ന് വെള്ളിയാഴ്ച ഇനി അടുത്ത 
വെള്ളിയാഴ്ച ഇങ്ങനെ കുളിക്കാം അല്ലെങ്കില്‍ അതിനുമുമ്പ്‌ മരിച്ചാ
ല്‍ അന്ന് കുളിപ്പിക്കുമല്ലോ "[കുളി കഴിഞ്ഞ് ഏതാനും മണിക്കൂറുക
ള്‍ക്ക് ശേഷമായിരുന്നു ശൈഖുനയുടെ വഫാത്ത് ]
വൈകുന്നേരം മൂത്തമകന്‍ അബ്ദുള്‍റഹ്മാന്‍ മുസ്‌ലിയാര്‍ പയ്യന
ങ്ങാടി ഹല്‍ഖക്ക് പോവാന്‍ സമ്മതം ചോദിച്ചു,ശൈഖുനപറഞ്ഞു, 
"ഇന്ന് തന്നെ തിരിച്ച് വരണം ,രാത്രി വൈകിയാല്‍ ബസ്‌ കിട്ടില്ല,
അതുകൊണ്ട് കാറെടുത്ത് പൊയ്ക്കോളൂ"
[സാധാരണ രാത്രി പയ്യനങ്ങാടിയില്‍ താമസിക്കാനാണ് പറയുക]
"അത് വേണ്ട ഉപ്പാ കാറിന് വീട്ടില്‍ വല്ല ആവശ്യവും വരും ഞാന്‍ 
ബസ്സില്‍ പോകാം "എന്ന് മകന്‍ അബ്ദുല്‍ റഹ്മാന്‍ ഉസ്താദ്‌ മറുപടി 
യും പറഞ്ഞു,ശൈഖുന ബസ്സില്‍ പോവാന്‍ സമ്മതം കൊടുത്ത് അ 
ദ്ദേഹം ഹല്‍ഖക്ക് പോയി ,മഗ് രിബ് നിസ്കാരശേഷം ഇശാമഗ് രി
ബിന് ഇടയിലുള്ള പതിവ്‌ ഔറാദുകള്‍ ചൊല്ലിക്കൊണ്ടിരിരുന്നു,
ഇശാ നിസ്കരിച്ച ശേഷം രണ്ട്മൂന്നു മുരീദന്മാര്‍ വന്നു വീട്ടില്‍ ഭക്ഷ 
ണം കൂടുതല്‍ കരുതാത്തത് കൊണ്ട് ഹോട്ടലില്‍ നിന്ന് കൊണ്ട് വ 
ന്നു ഭക്ഷണം നല്‍കിയ ശേഷം കുറച്ച് സമയം ത'അലീം നല്‍കി
[തിരൂര്‍ മൗലാന അലിയും സുഹൃത്തുമാണ് ]കൊണ്ടിരുന്നു,
ശൈഖുനയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി ദീര്‍ഘസമയം പ
റയിപ്പിക്കാതെ അവര്‍ സലാം പറഞ്ഞു പിരിഞ്ഞു ,
ഇളയമകന്‍ അബ്ദുല്‍ റഹിം ഹസനി മാണൂരില്‍ പെങ്ങളുടെ വീട്ടി
ല്‍ പോയതായിരുന്നു,വൈകിയപ്പോള്‍ കുറച്ച്കാത്തിരുന്നു ഫോ 
ണ്‍ വിളിച്ചു അദ്ദേഹത്തോട് വരാന്‍ പറഞ്ഞു ,ശൈഖുന ഉറങ്ങാന്‍ 
വേണ്ടി മിസ്‌ വാക് ചെയ്തു കിടന്നു ,
അല്‍പ സമയത്തിനു ശേഷം എഴുന്നേറ്റിരുന്നു,ഉടനെ ശൈഖുനയു
ടെ ഭാര്യ അടുത്തെത്തി കാര്യമന്വേഷിച്ചു,ശ്വാസത്തിന് ഒരു പ്രയാ 
സം,അത് മാറിക്കോളും ശൈഖുനമറുപടി പറഞ്ഞു വീണ്ടും കിടന്നു,
വീണ്ടും എണീറ്റിരുന്നു,വീണ്ടും കാര്യമന്വേഷിച്ചപ്പോള്‍ "പേടിക്ക
ണ്ട ഇങ്ങനെ തന്നെയാണ് തുടക്കം "എന്ന് പറഞ്ഞെങ്കിലും കേട്ട 
വര്‍ക്ക്‌ കാര്യം മനസ്സിലായില്ല,ഏറെ താമസിയാതെ ഇളയ മകന്‍ 
എത്തി,അപ്പോള്‍ ശൈഖുന കട്ടിലില്‍ ഇരിക്കുകയാണ് .
അടുത്ത് ശൈഖുനയുടെ പെണ്‍മക്കളും ഭാര്യയുമുണ്ട്.ശരീരം ശരി
ക്ക് വിയര്‍ക്കുന്നുണ്ട് ,
അബ്ദുല്‍ റഹിം ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഒരുങ്ങി ശൈ
ഖുന സമ്മതിച്ചില്ല.[സാധാരണ രാത്രിയില്‍ ഗ്യാസിന്റെ നെഞ്ച് വേ
ദന വരാറുണ്ട് ,കുറച്ച് കഴിഞ്ഞാല്‍ സ്വയം അത് സുഖപ്പെടുകയും 
ചെയ്യാറുണ്ട് ,അതുപോലെയവും എന്നാണ് എല്ലാവരും ധരിച്ചത്‌ ]
ഏതാനും സമയം അങ്ങിനെ ഇരുന്നതിന് ശേഷം അബ്ദുല്‍ റഹിം 
ഹസനിയെ അടുത്ത് വിളിച്ച് നെറ്റിയില്‍ ചുംബിച്ചശേഷം സംസം
വെള്ളം ആവശ്യപ്പെട്ടു,
സംസം വെള്ളം വാങ്ങികുടിച്ചു.ഉമ്മയെ കട്ടിലില്‍ ഇരുത്തി ശൈ
ഖുനയുടെ ശിരസ്സ് ഉമ്മയുടെ മടിയില്‍ വെച്ചുകൊടുക്കാന്‍ പറഞ്ഞു 
ഉമ്മയുടെ മടിയില്‍ ശിരസ്സ് വെച്ച് കൊടുത്ത ശേഷം ഖിബ് ലയു
ടെ ഭാഗത്തേക്ക്‌ ചെരിച്ച് കിടത്താന്‍ പറഞ്ഞു ,പറഞ്ഞതുപോലെ 
ഖിബ് ലയുടെ ഭാഗത്തേക്ക്‌ ചെരിച്ചുകിടത്തി[കാര്യം മനസ്സിലാകാ 
തെ ശൈഖുന പറയുന്ന കാര്യം ഒരു യന്ത്രത്തെ പോലെ ചെയ്യുന്നു
എന്നുമാത്രം 
[ശൈഖുന ഇങ്ങനെ കാര്യങ്ങള്‍ പറഞ്ഞു ചെയ്യിപ്പിക്കുന്നത് കാര
ണം രംഗം അത്രസീരിയസ്സായി അപ്പോഴും ആര്‍ക്കും തോന്നിയില്ല]
ഉമ്മയുടെ മടിയില്‍ തല വെച്ച് കിടക്കുന്ന ശൈഖുന കണ്ണടച്ചിരി 
ക്കുന്നുവെങ്കിലും അന്‍ഫാസിന്റെ ദിക് റായ'അള്ളാഹു അള്ളാ'എ
ന്ന് ശ്വാസത്തില്‍ നിന്നും വ്യക്തമായി കേള്‍ക്കാം ,അതിനിടയില്‍ 
ശൈഖുന കണ്ണ് തുറന്ന് എല്ലാവരോടും യാസിന്‍ ഓതാന്‍ ആവശ്യ 
പ്പെട്ടു,വീണ്ടും അന്‍ഫാസിന്റെ ദിക് റിലായി കിടന്നു,എല്ലാവരും 
യാസിന്‍ ഓതി,
യാസിന്‍ ഓതിതീരുന്നതിനിടയില്‍ എപ്പോഴോ അള്ളാഹു അള്ളാ 
എന്ന ദിക് റില്‍ ശ്വാസം നേര്‍ത്തു നേര്‍ത്തു പോയി,എല്ലാവരും ഉ  
റങ്ങി എന്നാണ് ധരിച്ചത്‌ ,പക്ഷെ ഉമ്മയുടെ മടിയില്‍ നിന്ന് ശൈ 
ഖുനയുടെ ശിരസ്സ് മാറ്റുമ്പോള്‍ സ്വാസഗതിയുടെ ഒരു അടയാളവുമി 
ല്ല.എന്തുപറ്റി ഉറങ്ങുകയാണോ എന്തോ ഒന്നും മനസ്സിലാവുന്നില്ല.
ശൈഖുനയുടെ മൂത്ത മരുമകന്‍ കുഞ്ഞിബാവ ഉസ്താദിനേയും ഭാര്യ 
യേയും ഫോണ്‍ വിളിച്ചുവരുത്തി ,
അവര്‍ക്കും വ്യക്തമായി ഒന്നും പറയാന്‍ കഴിയുന്നില്ല.പിന്നെ അടു 
ത്തുള്ള മാനേജര്‍ അബ്ദുല്ലായിക്ക വന്ന് നോക്കിയപ്പോഴാണ് കാര്യ 
ത്തിന്റെ ഗൗരവം മനസ്സിലാവുന്നത് ,ശേഷം അയല്‍വാസി സൈ
തലവി ഹാജി വന്നു നാഡിപിടിച്ചു കരയുന്നതാണ് കണ്ടത് ,ചിശ്
തിഖാദിരി ത്വരീഖത്തിന്റെ ആത്മീയാചാര്യന്‍ തന്റെ റബ്ബിലേക്ക് 
വാസിലായിരിക്കുന്നു 
[ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ ]
============================================
തുടര്‍ ഭാഗം 
http://khaleelullaashanoori.blogspot.com/2012/06/22.html
=======================================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ