2012, ഏപ്രിൽ 10, ചൊവ്വാഴ്ച

പാറപ്പുറം ശൈഖുന [ഭാഗം]11,

[1972-ലെ ചില്ല ]
-------------------------------
1972-ന് മുമ്പ്‌ നൂറുല്‍ മശാഇഖിന്റെ ഖലീഫയായിരു
ന്ന പാറപ്പുറം ശൈഖുന[റ]യുടെയും ശൈഖ്‌ സുഹൂ
രിശാഹ് നൂരി[റ]യുടെയും നദ് രീഷാഹ് നൂരി[റ]യു
ടെയും നേത്രത്വത്തില്‍ കേരളത്തിലെ മുരീദന്മാരെ
സംഘടിപ്പിച്ച്‌ കൊണ്ടാണ് -1972-ലെ പ്രസിദ്ധമായ
ചില്ല നടക്കുന്നത് ,പ്രസ്തുത ചില്ലയില്‍ പാറപ്പുറം ശൈ
ഖുന ഖലീഫമാരായ ശൈഖ് സുഹൂരിശാഹ് നൂരി ഹു 
സൈന്‍ നദ്രീഷാഹ് നൂരി തുടങ്ങിയവരെക്കാള്‍ പ്രാ
യംകൊണ്ട് വളരെ ചെറുപ്പമായിരുന്നെങ്കിലും-22-പേ 
ര്‍ക്ക് ഖിലാഫത്ത് ലഭിച്ച കൂട്ടത്തില്‍ പാറപ്പുറം ശൈ 
ഖുനയുടെ മുരീദന്മാരുമുണ്ടായിരുന്നു,ചെറുപ്രായത്തില്‍
തന്നെ ഖിലാഫത്ത് ലഭിച്ചത് കാരണം ആ പ്രായത്തി 
ല്‍ തന്നെ പാറപ്പുറം ശൈഖുനക്ക്‌ ആയിരക്കണക്കി
ന് മുരീദന്മാരുണ്ടായിരുന്നു ,
------------------------------------------
ഐ,സി,യു,വില്‍ വെച്ച് നിസ്കാരം
----------------------------------------
കൂട്ടായി വാടിക്കല്‍"തഅലീം"എടുത്തുകൊണ്ടിരിക്കു
ന്നതിനിടയിലാണ് പാറപ്പുറം ശൈഖുനാക്ക്‌ ആദ്യമാ
യി നെഞ്ച്‌ വേദന വന്നത്.തുടര്‍ന്ന് മേരിക്കുന്ന് ഹോ
സ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു ഐ സി യുവില്‍ പ്രവേശി
പ്പിച്ചു,ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന അ 
വസ്തയിലായിരുന്നു.ശൈഖുനായുടെ കൈയ്യിലും നെ
ഞ്ചിലും കാലിലും മിഷിനറികള്‍ ഘടിപ്പിച്ചു,
"മോണിറ്ററി"ലൂടെഅവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കു
കയാണ് സിസ്റ്റര്‍ ഏകദേശം ഉച്ചക്ക് മൂന്ന് മണിയായ 
പ്പോള്‍ ശൈഖുന മരുമകന്‍ എ.വി.കെ നൂര്‍ മൗലവി
യെ വിളിപ്പിച്ചു സമയം എന്തായി എന്നന്വേഷിച്ചു.മൂ
ന്ന് മണിയായി എന്ന് അദ്ദേഹം മറുപടി നല്‍കി.
എനിക്ക് ളുഹര്‍ നിസ്കരിക്കണം.ഈ നെഞ്ചത്തുള്ളത് 
എടുത്ത് മാറ്റാന്‍ പറയൂ....
എന്ന് ആവശ്യപ്പെട്ടു.ചെറിയഅനക്കം പോലും നിങ്ങ 
ളുടെ നെഞ്ച്‌ വേദന കൂടും എന്ന് മാത്രമല്ല മരണം വ 
രെ സംഭവിക്കാം അതുകൊണ്ട് നിങ്ങള്‍ അനങ്ങാതെ 
കിടക്കണം.നിങ്ങളുടെ അവസ്ഥ നിങ്ങള്‍ക്ക്‌ അറിയി
ല്ല.എന്ന് ഡ്യൂട്ടിയിലെ സിസ്റ്റര്‍ ഉപദേശിച്ചു.ശൈഖുന 
സിസ്റ്ററോട് പറഞ്ഞു ,
ഞാന്‍ അനങ്ങിയാല്‍ മരിക്കുമെന്നല്ലേ നിന്റെ പേടി.
ഞാന്‍ മരിച്ചാല്‍ നിന്റെ അശ്രദ്ധ കാരണം സംഭവിച്ച 
താണെന്ന് പറഞ്ഞ് നിനക്ക് ജോലി നഷ്ടപ്പെടും.അത് 
കൊണ്ട് നീഎന്റെ അടുത്തുനിന്ന് പോവണം.നീ ഇല്ലാ
ത്ത സമയത്ത് ഞാന്‍സ്വയം നെഞ്ചത്തുള്ളത് ഒഴിവാ
ക്കി നിസ്ക്കരിച്ചതാണെന്ന് പറഞ്ഞാല്‍ മതി നീ പൊയ് 
ക്കോളൂ.സിസ്റ്റര്‍ മാറിനിന്നു.മരുമകന്റെ സഹായത്താ
ല്‍ കട്ടിലില്‍ നിന്നിറങ്ങി അടിയില്‍ പാത്രം വെച്ചു വു
ളു ചെയ്തു കട്ടിലില്‍ ഇരുന്നു നിസ്കരിച്ചു.അകലെ മാറി
നിന്ന് ഭയത്തോടെ വീക്ഷിച്ചിരുന്ന സിസ്റ്റര്‍ നിസ്കാര 
ശേഷം പൂര്‍വ്വ സ്ഥിയില്‍ എല്ലാം ഘടിപ്പിച്ചു,
ഏതാനും ആഴ്ചകള്‍ക്ക് ശേഷം അസുഖം സുഖമായി 
ഡിസ്ചാര്‍ജ് ചെയ്തുവരുമ്പോള്‍ ശൈഖുനായെ ചികി 
ത്സിച്ചിരുന്ന ഡോക്ടര്‍പറഞ്ഞു.ഞാന്‍ പഠിച്ചവിദ്യ വെ 
ച്ച് നോക്കുമ്പോള്‍ നിങ്ങള്‍ ഇന്ന് ജീവനോടെ ഉണ്ടാ
വേണ്ട ആളല്ല.മരണം സംഭവിക്കേണ്ട സമയം കഴി 
ഞ്ഞിരിക്കുന്നു.പക്ഷെഞാന്‍ മനസ്സിലാക്കുന്നത് നിങ്ങ 
ളെ ഇവിടെ പല ഭക്തന്മാരും സന്ദര്‍ശിച്ചിട്ടുണ്ട്.അവ
രുടെ ആരുടെയെങ്കിലും പ്രാര്‍ത്ഥന ദൈവം സ്വീകരി 
ച്ചിട്ടുണ്ടാവും അതുകൊണ്ടാവാം നിങ്ങള്‍ഇന്ന് ജീവ
നോടെ ഇരിക്കുന്നത് ,,
===========================
ശൈഖുനാ തങ്ങളുടെ പ്രാര്‍ത്ഥന 
======
ഏതു നിമിഷവും മരണം സംഭവിക്കാം എന്ന അവസ്ഥയില്‍ മേരി 
ക്കുന്ന് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ശൈഖുനയുടെ അവസ്ഥ 
ശൈഖുനാതങ്ങള്‍ അറിയുന്നത്,ശൈഖുനാതങ്ങള്‍[നൂറുല്‍മശാഇഖ്]
ഹൈദരാബാദില്‍ വെച്ച് ദീര്‍ഘനേരം ദുആ ചെയ്തു.അതിലെ ചില 
വാചകങ്ങള്‍ ഇതായിരുന്നു"റബ്ബേ നീ ഇബ്രാഹീം നൂരിയെ ഇപ്പോള്‍ 
തന്നെ തിരിച്ചെടുക്കല്ലേ അദ്ദേഹത്തെ കൊണ്ട് എനിക്ക് ഇനിയും ഒ
രുപാട് പണി എടുപ്പിക്കാനുണ്ട് ,അദ്ദേഹത്തെ ദീന്‍ തബ് ലീഗ് ചെ
യ്യാന്‍ തിരിച്ചുതാ ,,,,റഹ്മാനേ"
ശൈഖുനായുടെ ദുആക്ക് ഫലമുണ്ടായി,പാറപ്പുറം ശൈഖുനയുടെ 
അസുഖം പൂര്‍ണമായി സുഖപ്പെട്ടു,പിന്നീട് പലപ്പോഴും ശൈഖുനാത
ങ്ങള്‍[നൂറുല്‍ മശാഇഖ് ]പറയുന്നത് കേട്ടിട്ടുണ്ട് ,മഖ്ബൂലിനെ യും 
[സയ്യിദ്‌ മുനീറുദ്ധീന്‍ ജീലാനി കാമില്‍ നിസാമി]
ഫൈസീഷാഹ് നൂരിയെയും ഇബ്രാഹീം നൂരിയെയും ഞാന്‍ അള്ളാ
ഹുവിനോടു ചോദിച്ചു വാങ്ങിയതാണ് ,എന്ന് [ഈമൂന്നു പേര്‍ക്കുംസീ
രിയസ്സായ അസുഖമുണ്ടായിരുന്നു ശേഷം പൂര്‍ണമായി സുഖപ്പെട്ടു]
-
മറ്റൊരിക്കല്‍ ശൈഖുനാ നൂറുല്‍ മശാഇഖ് പറയുകയുണ്ടായി,
"എന്നോട് അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നീ എന്ത് ചെയ്തു എന്ന് 
അള്ളാഹു ചോദിച്ചാല്‍ തമിഴ് നാട്ടില്‍ കലീമിഷായേയും മലബാറി
ല്‍ ഇബ്രാഹീം നൂരിയെയും അതുപോലെ മറ്റ് ഉന്നതരായ ഖുലഫാ
ക്കളെയും ഞാന്‍ കാണിച്ചു കൊടുക്കും ഇവരാണെന്റെ സമ്പത്ത് ,
ജാമിഅ ഇലാഹിയ്യത്തെ നൂരിയ്യയുടെ ഉല്‍ഘാടന ശേഷം ജാമിഅ
ക്ക് വരുമാനത്തിന് വേണ്ടി "ബന്ധലാഗുഡയില്‍"വാടക വീടുകള്‍ 
ശൈഖുനാ നൂറുല്‍മശാഇഖ് നിര്‍മ്മിക്കുകയുണ്ടായി.ശൈഖുനാ തങ്ങ 
ള്‍ സ്വന്തമായി നിര്‍മ്മിച്ചതാണെങ്കിലും ഓരോ വീടും തന്റെ ഉന്നത
രായ ഖുലഫാക്കളുടെ പേരില്‍"വഖഫ്‌ "ചെയ്യുകയായിരുന്നു,പ്രസ്തുത 
വീടിന്റെ മേല്‍ ആ ഖലീഫയുടെ പേരും കല്ലില്‍ എഴുതിവെച്ചിരുന്നു 
അതില്‍ ഒരു വീട് പാറപ്പുറം ശൈഖുനയുടെ പേരിലും ശൈഖുനാ ത 
ങ്ങള്‍ വഖഫ്‌ ചെയ്തിരുന്നു ,
ശൈഖുനാ നൂറുല്‍ മശാഇഖിന് പാറപ്പുറം ശൈഖുനയോട് ഉണ്ടായ 
സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു ഇവയെല്ലാം,ഒരിക്കല്‍ പോ 
ലും തന്റെ ശൈഖിനെ വിഷമിപ്പിക്കുന്ന ഒരു   പ്രവര്‍ത്തിയോ 
വാക്കോ പാറപ്പുറം ശൈഖുനയില്‍ നിന്ന് ഉണ്ടായിട്ടില്ലായിരുന്നു ,,
==============================================


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ