2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

പാറപ്പുറം ശൈഖുന [ഭാഗം ] 3


=====================
നൂറുല്‍ ഉലമ ശൈഖ് ഇബ്രാഹീം ഖലീലുല്ലാഷാഹ് നൂരി[റ]
[ജനനം ,ഹി,1353-വ,ഫ,1424.ജ.അ11] 
==============================================
കൊച്ചു മക്ക എന്ന പേരിലറിയപ്പെട്ട പൊന്നാനിയെ ചും
ബിച്ചു നില്‍ക്കുന്ന പോത്തനൂരില്‍ സൂഫിയും ആബിദുമായ
മുഹ് യദ്ധീന്‍ =ഫാത്തിമ ദമ്പതികളുടെ മകനായി.1353.
ലാണ്.പാറപ്പുറം ശൈഖുന ജനിച്ചത്‌ ,
ശൈഖുനായുടെ ചെറുപ്രായത്തില്‍ തന്നെ പിതാവ്‌ മരണ
പ്പെട്ടതിനാല്‍ മാതാവിന്റെ സംരക്ഷണത്തില്‍ യതീമായി
വളര്‍ന്നു,ഓത്തുപള്ളിയില്‍ നിന്ന് ഖുര്‍ആന്‍ മുതലായ പ്രാഥ
മിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വലിയുല്ലാഹി എട
ക്കുളം കമ്മു മുസ്‌ലിയാരുടെ ദര്‍സില്‍ ദീനീ പഠനമാരംഭിച്ചു,

തഫ്സീര്‍.ഹദീസ്‌.ഫിഖ്‌ഹ്.തുടങ്ങി എല്ലാ ശാഖകളിലും അഗാത പാണ്ഡിത്യം നേടിയ ശേഷം ഉസ്താദ്‌ എടക്കുള
ത്ത് തന്റെ ദര്‍സില്‍ രണ്ടാം മുദരിസ്സായി നിയമിച്ചു.മുതഅ
ല്ലിമായിരിക്കുമ്പോള്‍ തന്നെ ശൈഖുന ആത്മീയ ഉന്നതി 
നേടാനായി പല പ്രമുഖ സൂഫിയാക്കളുമായി ബന്ധം പുല
ര്‍ത്തിയിരുന്നു,
മര്‍ഹൂം കക്കിടിപ്പുറം അബുബക്കര്‍ മുസ്‌ലിയാര്‍,പുതിയാപ്ല
അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍,കൂരിയാട്‌ മൊയ്തീന്‍ മുസ്‌ലി
യാര്‍.ഞെണ്ടാടി ശൈഖ്,അബ്ദുല്‍ റസാക്ക്‌ മസ്താന്‍,
തേനുമുസ്‌ലിയാര്‍,തുടങ്ങിയവര്‍ അതില്‍ പ്രമുഖരാണ് ,
1950.കളുടെ ആദ്യത്തില്‍ ശൈഖ് മുഹ്‌യദ്ദീന്‍ അബ്ദുല്‍
ഖാദിര്‍ ജീലാനിയുടെ 21ആം പൗത്രന്‍ നൂറുല്‍ മശാഇഖ്
സയ്യിദ്‌ അഹ്മദ്‌  മുഹ്‌യദ്ദീന്‍ നൂരിഷാഹ് ജീലാനിയെ അടു
ത്തറിയുകയും ഉസ്താദിന്റെ അനുവാദത്തോടെ ശൈഖ്
നൂരിഷാഹ് തങ്ങളുടെ കരങ്ങള്‍ പിടിച്ച് ബൈഅത്ത് ചെ
യ്യുകയും ചെയ്ത ശേഷം "ഈമാനിന്റെ"യും "ഇഹ്സാ"നി
ന്റെയും മറ്റ് അസ്റാറുകളുടെയും അറിവുകള്‍ ഹൈദരാബാ
ദില്‍ ശൈഖുനാ തങ്ങളുടെ സുഹ്ബത്തിലൂടെ കരസ്ഥ
മാക്കി,
ശൈഖുനാ തങ്ങള്‍ നിര്‍ദ്ദേശിച്ച"അമലില്‍"സുലൂക്ക് ചെയ്തു ത്വരീഖത്തിന്റെയും ഹഖീഖത്തിന്റെയും മഴ്രിഫ
ത്തിന്റെയും അവസ്ഥകളും അനുഭവിച്ചു ,1957.ന് മുമ്പ്‌ 
തന്നെ ചിശ്തി-ഖാദിരി ത്വരീഖത്തിന്റെ ഖിലാഫത്തും 
ഖിര്‍കയും ലഭിച്ചു ,പിന്നീട് ആയിരങ്ങളുടെ ഹൃദയങ്ങള്‍ 
തൗഹീദിന്റെ വിജ്ഞാനം കൊണ്ട് പ്രകാശിപ്പിച്ചു ,,
===========================================
,സ്നേഹനിധിയായ മാതാവ്‌ ,
-----------------------------------
പ്രയാസപ്പെട്ട ജീവിതം ,പലപ്പോഴും വീട്ടില്‍ കണലെരി
യാറില്ല,വളരെ ചെറുപ്പത്തില്‍ തന്നെ ശൈഖുനായെ ഉമ്മ 
എടക്കുളം കമ്മു മുസ്ലിയാരുടെ അടുത്തേല്‍പ്പിച്ചു.പിന്നെ 
പിതാവും ഉസ്താദും എല്ലാം അദ്ദേഹമായിരുന്നു,അന്ന് 
ശൈഖുന ചെറിയ കുട്ടിയാണെങ്കിലും വലിയ സബ്ഖിലാ 
യിരുന്നു ഓതിയിരുന്നത്, 
അത് കാരണം കൂട്ടുകാരെല്ലാം വലിയവരാണ്.കുട്ടിയായ
കാരണം ദര്‍സിലും ഏകാന്തതയായിരുന്നു,ആരോടും കൂ  
ടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ കിതാബില്‍ തന്നെ 
ശ്രദ്ധിച്ചു,
[പിന്നീട് ഈ വലിയ കൂട്ടുകാരില്‍ പലരും ശൈഖുനയുമാ
യി ബൈഅത്ത് ചെയ്തു പാറപ്പുറം ശൈഖുനായുടെ മുരീ
ദന്മാരായി]
ഒരു ദിവസം പതിവിന് വിപരീതമായി ദര്‍സില്‍ നിന്ന് വീ 
ട്ടില്‍ വന്നു കയറി,മകനെ കണ്ട ഉമ്മ കാര്യം തിരക്കി.നോ
ക്കുമ്പോള്‍ കൈയ്യില്‍ നിറയെ ചൊറിയാണ്,ആ മാതൃഹൃ
ദയം നൊന്തു ,പറമ്പില്‍ നിന്ന് ചില ഔഷധ ഇലകളും വേ
രുകളും ചേര്‍ത്ത് ഒരു വെള്ളം തിളപ്പിച്ച്‌ അത് കൊണ്ട് കഴു
കി വൃത്തിയാക്കി ഉമ്മ പറഞ്ഞു.മോന്‍ ഇന്ന് തന്നെ പൊയ്
ക്കോളൂ അല്ലെങ്കില്‍ ഉസ്താദ്‌ എടുക്കുന്ന പാഠം മോന് 
നഷ്ടമാകും .
ചൊറിയുള്ള തന്റെ മകനെ പറഞ്ഞു വിടുമ്പോള്‍ മനസ്സിന് 
വേദനയുണ്ടെങ്കിലും ദീന്‍ പഠിക്കുന്ന കാര്യത്തില്‍ അത് മ 
റച്ചു വെച്ച് മകനെ അന്ന് തന്നെ പറഞ്ഞയച്ചു,അനുസര
ണയോടെ മകനും ദര്‍സിലേക്ക് തന്നെ യാത്രയായി,ദീനാ 
യിരുന്നു ആ മാതാവിന് വലുത്,അതുകൊണ്ട് തന്നെ അവ
രുടെ ലക്ഷ്യം സ്ഥാനത്തായി,ആ ആത്മാര്‍ത്തതയാണ് 
,,ശൈഖുനയുടെ വിജയത്തിന് നിദാനം.. 
====================================
തുടര്‍ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക് ചെയ്യാം 
===============================================
===========================================  
  
      
   
   

  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ